ലോകത്തെ ആദ്യ ഇരട്ടസ്‌ക്രീന്‍ ലാപ്‌ടോപ്പ്
Posted on: 30 Jun 2010
-ഷരീഫ് വെണ്ണക്കോട്
കമ്പ്യൂട്ടര്‍ വിപണരംഗത്തെ അധികായരായ തോഷിബ തങ്ങളുടെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നവേളയില്‍ തികച്ചും വിത്യസ്തത പുലര്‍ത്തുന്ന പുതിയൊരു ഉത്പന്നം പുറത്തിറക്കിയിരിക്കുന്നു. ലോകത്തെ തന്നെ ഇരട്ടസ്‌ക്രീനുള്ള ആദ്യ ലാപ്‌ടോപ്പാണത്- 'ലിബര്‍ട്ടോ W100'.
വെറും 819 ഗ്രാം മാത്രം ഭാരമുള്ളതാണ് ലിബര്‍ട്ടോ. പൂര്‍ണമായും ടച്ച് സ്‌ക്രീന്‍ സംവിധാനത്തില്‍ വിന്‍ഡോസ് 7 അടിസ്ഥാനമാക്കിയ ഈ മോഡല്‍ രൂപത്തിലും വലിപ്പത്തിലും മറ്റു ലാപ്‌ടോപ്പുകളില്‍ നിന്നും നോട്ട്ബുക്കുകളില്‍ നിന്നും വ്യത്യസ്തമാണ്. തോഷിബയുടെ എന്‍ജിനിയറിങ്ങ് മികവിന്റെ ഉദാഹരണം കൂടിയാണിത്.
പുസ്തകം തുറന്നുവെച്ചതുപോലെ ഇരുഭാഗത്തുമുള്ള സ്‌ക്രീനാണ് ഇതിന്റെ പ്രത്യേകത. മാഗസിന്റെയോ അല്ലെങ്കില്‍ പുസ്തകത്തിന്റെയോ ഇരുപേജുകളുംഒരേസമയം കണ്ടു വായിക്കുന്നതു പോലെ ഇതിന്റെ് സ്‌ക്രീനില്‍ വായിക്കാന്‍ പറ്റും. ഇ-ബുക്ക് വായനക്കാര്‍ക്ക് ഏറ്റവും അനുയോജ്യമാണ് രൂപകല്‍പ്പനയാണിത്.
മറ്റ് ലാപ്‌ടോപ്പുകളെപ്പോലെ നിവര്‍ത്തിവെക്കുമ്പോള്‍ മുകളില്‍ ഭാഗം സ്‌ക്രീനായും താഴെ ഭാഗം കീബോര്‍ഡായും ഉപയോഗിക്കാം. പൂര്‍ണമായും ടച്ച് സ്‌ക്രീന്‍ സങ്കേതമായതിനാല്‍ ഇതിന്റെ കീബോര്‍ഡും പൂര്‍ണ്ണമായും ടച്ച് ആണ്. മാത്രമല്ല മൗസ് പാഡിന്റെ ആവശ്യവും ഇല്ല. ഇരട്ട സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ഒരു സ്‌ക്രീനില്‍ നിന്ന് മറ്റേ സ്‌ക്രീനിലേക്ക് ഫയലുകളും മറ്റും വിരലുകൊണ്ട് വലിച്ചിടാവുന്നതാണ്.
LED ബാക്്‌ലൈറ്റില്‍ പ്രവര്‍ത്തിക്കുന്ന ഇരട്ട് ടച്ച് സ്‌ക്രീന്‍, ഇന്റല്‍പെന്റിയം U54000 പ്രോസ്സര്‍, 2GB RAM, 2.1 ബ്ലൂടൂത്ത്, 62GB SSD കൂടാതെ നിവര്‍ത്തിവെക്കുമ്പോള്‍ സ്വയം ബുക്ക് മോഡില്‍ നിന്നും ലാപ്‌ടോപ്പ് മോഡിലേക്ക് വരാനുള്ള സംവിധാനവും ഇതിനുള്ളിലുണ്ട്.
1MP വെബ്കാം വയര്‍ലെസ്സ് കണക്ടിവിറ്റി തുടങ്ങിയ എല്ലാ ആധുനിക സംവിധാനങ്ങളും ലിബര്‍ട്ടോയിലുണ്ട്. ഗുണമേന്‍മ പോലെ വിലയും ഇതിന് കൂടുതലാണ്. ഇന്ത്യയില്‍ ലിബര്‍ട്ടോയുടെ വില ഏതാണ്ട് 75000 രൂപയോളം വരും. എങ്കിലും ലാപ്‌ടോപ്പ് പ്രേമികള്‍ക്കിടയില്‍ ലിബര്‍ട്ടോ തരംഗമാകും എന്നു തന്നെയാണ് തോഷിബയുടെ പ്രതീക്ഷ.
-shareefe2002@gmail.com
No comments:
Post a Comment